എറണാകുളം പുല്ലേപ്പടിയില്‍ പത്തു വയസ്സുകാരനെ കുത്തിക്കൊന്നു


എറണാകുളം പുല്ലേപ്പടിയില്‍ പത്ത് വയസുകാരന്‍ കുത്തേറ്റ് മരിച്ചു.പുല്ലേപ്പടി സ്വദേശി ക്രിസ്റ്റി ജോണ്‍ ആണ് കൊല്ലപ്പെട്ടത്. രാവിലെ പാലും സാധനങ്ങളും വാങ്ങി കടയില്‍ നിന്നും മടങ്ങും വഴിയായിരുന്നു ആക്രമണം. പതിനേഴോളം കുത്തുകളാണ് കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നത്. അയല്‍വാസിയായ പൊന്നാശേരി അജി ദേവസ്യ(40) എന്നയാളാണ് കുത്തിയത്.കുട്ടിയെ ആക്രമിച്ച അജി ദേവസ്യയെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ മാനസികരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് സൂചന.മരണടഞ്ഞ ക്രിസ്റ്റിയുടെ ആദ്യകുര്‍ബാന അടുത്താഴ്ച നടക്കാനിരിക്കേയാണ് ദാരുണസംഭവം.