10 ഗ്രാം മത്തങ്ങയില്‍ പ്രമേഹം ഒഴിയും…

ആരോഗ്യത്തെ ബാധിയ്ക്കുന്ന, മിക്കാവാറും പ്രായമായവരെ ബാധിയ്ക്കുന്ന ഒന്നാണ് പ്രമേഹം. ഒരു പ്രായം കഴിഞ്ഞാല്‍ വരാന്‍ സാധ്യതയുള്ള പാരമ്ബര്യ രോഗങ്ങളില്‍ ഒന്നാണിത്. മധുരം കഴിച്ചിട്ടാണ് വരികയെന്നു പറഞ്ഞാലും ഇതല്ലാതെയും പല കാരണങ്ങളും ഇതിനു പുറകിലുണ്ടെന്നതാണ് വാസ്തവം.
പ്രമേഹം ഏതു പ്രായക്കാരിലും വരാം. നവജാത ശിശുക്കളില്‍ തുടങ്ങി പ്രായമായവരില്‍ വരെ വരുന്ന ഒന്നാണിത്. നവജാത ശിശുക്കള്‍ക്ക് ഇത് വരുന്നത് അമ്മയില്‍ നിന്നാണ്. ജെസ്റ്റേഷണല്‍ ഡയബെറ്റിസ് അഥവാ ഗര്‍ഭകാല പ്രമേഹമുള്ള സ്ത്രീകള്‍ക്കു ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രമേഹ സാധ്യത കൂടുതലാണ്. ഇത്തരം കുട്ടികളെ ഷുഗര്‍ ബേബീസ് എന്നാണ് പറയുന്നതും.
ഇതിനു പുറമേ സ്‌ട്രെസ് പോലുള്ള അവസ്ഥകളും ഭക്ഷണ രീതികളുമെല്ലാം ചെറുപ്പക്കാരെ ബാധിയ്ക്കുന്നു. ഇവരില്‍ പ്രമേഹത്തിന് കാരണമാകുന്നു. പാരമ്ബര്യമായി പ്രമേഹമുളളവര്‍ക്ക് പ്രമേഹ സാധ്യത കൂടുതലുമാണ്.
പ്രമേഹത്തിന് സഹായിക്കുന്ന പല ഭക്ഷണങ്ങളുമുണ്ട്. പല പ്രകൃതി ദത്ത വിഭവങ്ങളും ഇതില്‍ പെടുന്നു. ഇത്തരത്തിലെ ഒന്നാണ് മത്തങ്ങ. നാം കറി വയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന മത്തങ്ങയില്‍ തന്നെ പ്രമേഹത്തിനുള്ള പരിഹാരമുണ്ട്. ഇത് മധുരമുള്ള ഭക്ഷണമാണെങ്കില്‍ തന്നെയും ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇതിലെ ഗ്ലൈസമിക് ലോഡ് തീരെ കുറവാണ്. അതായത് ഇത്
രക്തത്തിലെ ഗ്ലൂക്കോസ് തോത് ഉയര്‍ത്തില്ലെന്നു വേണം, പറയാന്‍.
ഇതിന്റെ പള്‍പ്പിള്‍ വൈറ്റമിന്‍ എ, സി,ഫൈബര്‍, പൊട്ടാസ്യം, മാംഗനീസ്, റൈബോഫ്‌ളേവിന്‍, അയേണ്‍, കോപ്പര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് ഉണ്ടെങ്കിലും ഇത് രക്തത്തിലെ ഗ്ലൂക്കോസ് വര്‍ദ്ധനവിനു കാരണമാകുന്നില്ല. കാരണം കാര്‍ബോഹൈഡ്രേറ്റിന്റെ ഇഫക്‌ട് കുറയ്ക്കുന്ന നിരവധി ഘടകങ്ങള്‍ ഇതിലുണ്ട്.
മത്തങ്ങ പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍ ഏതെല്ലാം വിധത്തില്‍ ഉപയോഗിയ്ക്കാമെന്നു നോക്കൂ. ഇതു നല്‍കുന്ന മറ്റു ചില ആരോഗ്യപരമായ ഗുണങ്ങളെ കുറിച്ചും അറിയൂ
10 ഗ്രാം മത്തങ്ങയില്‍ പ്രമേഹം ഒഴിയും…
മത്തങ്ങ
ഏറ്റവും ലളിതമായി മത്തങ്ങ പ്രമേഹ പരിഹാരമായി ഉപയോഗിയ്ക്കാവുന്ന വഴിയാണ് ഇത് പച്ചയ്ക്കു കഴിയ്ക്കുക എന്നത്. ഇത് തൊലി കളഞ്ഞ് 10 ഗ്രാം വീതം രാവിലെ വെറും വയറ്റില്‍ ചവച്ചരച്ചു കഴിയ്ക്കുക. അടുപ്പിച്ചു രണ്ടാഴ്ച തന്നെ ചെയ്താല്‍ വ്യത്യാസം നല്ലപോലെ അറിയാം. ഇതു ദിവസവും കഴിയ്ക്കുകയുമാകാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *