2021 സെന്‍സസില്‍ ഒബിസി വിഭാഗക്കാരുടെ പ്രത്യേക കണക്കുകള്‍ ശേഖരിക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം; നടപടി രാജ്യത്ത് ആദ്യമായി

ന്യൂഡല്‍ഹി: 2021 സെന്‍സസില്‍ ഒബിസി വിഭാഗക്കാരുടെ പ്രത്യേക കണക്കുകള്‍ ശേഖരിക്കുമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം. സെന്‍സസിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രആഭ്യന്ത മന്ത്രാലയം പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരം നടപടി.

നിലവില്‍ ഏഴ് മുതല്‍ എട്ടുവരെ വര്‍ഷങ്ങള്‍ എടുത്തിട്ടാണ് ഈ നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്. വീടുകളുടെ കണക്കെടുപ്പിന് ഭൂപടങ്ങള്‍, ജിയോ റഫറന്‍സിങ് തുടങ്ങിയ ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിവരശേഖരണത്തിനായി 25 ലക്ഷം പേര്‍ തയാറായതായും മന്ത്രാലയം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *