“​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വി​കാ​ര​മു​ണ്ട്’; ഷാ​ന​വാ​സി​ന്‍റെ മ​ക​ളു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​നെ​തി​രേ കെഎസ്‌യു

കോ​ഴി​ക്കോ​ട്: അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​ഐ. ഷാ​ന​വാ​സി​ന്‍റെ മ​ക​ള്‍ അ​മീ​ന​യെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ എ​തി​ര്‍​പ്പു​മാ​യി കെഎസ്‌യു രം​ഗ​ത്ത്. തി​രു​ത്ത​ല്‍ വാ​ദ​ത്തി​ന് നേ​തൃ​ത്വം​കൊ​ടു​ത്ത ഷാ​ന​വാ​സി​ന്‍റെ മ​ക​ള്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നെ​ങ്കി​ലും, പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​കാ​രം ഉ​ള്‍​കൊ​ള്ളാ​തെ ഒ​രു സ്ഥാ​നാ​ര്‍​ത്ഥി​യെ മ​ത്സ​രി​പ്പി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് കൃ​ത്യ​മാ​യി പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​മെ​ന്ന് അ​ഭി​ജി​ത്ത് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ലെ​ത്തി​യ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ഷാ​ന​വാ​സി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. പാ​ര്‍​ട്ടി നി​ര്‍​ദേ​ശി​ച്ചാ​ല്‍ മ​ത്സ​രി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ഷാ​ന​വാ​സി​ന്‍റെ മ​ക​ള്‍ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കെ.​എം. അ​ഭി​ജി​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്…

കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ല്‍ ഒ​ഴി​ച്ചു​കൂ​ടാ​ന്‍ ക​ഴി​യാ​ത്ത വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ബ​ഹു. എം.​ഐ ഷാ​ന​വാ​സ്. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ പ​ദ​വി​ക​ള്‍ വ​ഹി​ച്ചു​കൊ​ണ്ട് പ്ര​തി​സ​ന്ധി​യി​ല്‍ പാ​ര്‍​ട്ടി​യെ കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ നേ​തൃ​ത്വം കൊ​ടു​ത്ത നേ​താ​വ് കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. ഒ​രു​പ​ക്ഷേ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് ച​രി​ത്ര​ത്തി​ല്‍ തി​രു​ത്ത​ല്‍​വാ​ദ രാ​ഷ്ട്രീ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ് എം.​ഐ.

എം.​ഐ ഷാ​ന​വാ​സി​ന്‍റെ വി​യോ​ഗം കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്ക്, വി​ശി​ഷ്യാ മ​ല​ബാ​റി​ലെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്കും ജ​ന​ങ്ങ​ള്‍​ക്കും വ​ലി​യ പ്ര​യാ​സ​മാ​ണ് സൃ​ഷ്ടി​ച്ച​ത്. മ​റ്റൊ​രു പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് എം.​ഐ ഷാ​ന​വാ​സി​ന്‍റ വി​യോ​ഗം പാ​ര്‍​ട്ടി​ക്കും സ​മൂ​ഹ​ത്തി​നും എ​ത്ര​മാ​ത്രം ന​ഷ്ട​മാ​ണു​ണ്ടാ​ക്കി​യ​തെ​ന്ന് തി​രി​ച്ച​റി​യ​പ്പെ​ടു​ക​യാ​ണ്. കെഎസ്‌യുവി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്, കോ​ണ്‍​ഗ്ര​സി​ന് പ്ര​തി​സ​ന്ധി​ക​ളി​ല്‍ കൈ​ത്താ​ങ്ങാ​യ എം​ഐ​ക്ക് പ​ക​രം മ​റ്റൊ​രു പ​ക​ര​ക്കാ​ര​നെ പാ​ര്‍​ട്ടി നേ​തൃ​ത്വം ക​ണ്ടെ​ത്തും എ​ന്ന കാ​ര്യ​ത്തി​ല്‍ ത​ര്‍​ക്ക​മി​ല്ല.

പ​ക്ഷേ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ വ​യ​നാ​ട് പാ​ര്‍​ല​മെ​ന്‍റ് സീ​റ്റി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളു​ടെ പേ​ര് വ​രെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത് ക​ണ്ടു. തി​രു​ത്ത​ല്‍ വാ​ദ​ത്തി​ന് നേ​തൃ​ത്വം​കൊ​ടു​ത്ത എം.​ഐ ഷാ​ന​വാ​സി​ന്‍റെ മ​ക​ള്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​നെ ഇ​രു കൈ​ക​ള്‍ നീ​ട്ടി സ്വാ​ഗ​തം ചെ​യ്യു​ന്നു. പ​ക്ഷേ വ​രാ​നി​രി​ക്കു​ന്ന പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​യ​നാ​ട് പോ​ലെ 100% വി​ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ പാ​ര്‍​ട്ടി​പ്ര​വ​ര്‍​ത്ത​ക​രു​ടെ, ജ​ന​ങ്ങ​ളു​ടെ വി​കാ​രം ഉ​ള്‍​കൊ​ള്ളാ​തെ ഒ​രു സ്ഥാ​നാ​ര്‍​ത്ഥി​യെ മ​ത്സ​രി​പ്പി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് കൃ​ത്യ​മാ​യി പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കും.

വ്യ​ക്തി ജീ​വി​ത​ത്തി​ല്‍​നി​ന്ന് പാ​ര്‍​ട്ടി​യെ കെ​ട്ടി​പ്പ​ടു​ക്കാ​ന്‍ വേ​ണ്ടി എം​ഐ​യു​ടെ മ​ക​ള്‍ ക​ട​ന്നു വ​രു​ന്പോ​ള്‍ പ​രി​പൂ​ര്‍​ണ പി​ന്തു​ണ​യു​മാ​യി അ​വ​ര്‍​ക്കൊ​പ്പം ഞാ​നു​ള്‍​പ്പെ​ടെ​യു​ള്ള കെഎസ്‌യു പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ണ്ടാ​കും. അ​തു​കൊ​ണ്ട് പാ​ര്‍​ട്ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​വ​ര്‍ ത​യാ​റാ​യാ​ല്‍ കൃ​ത്യ​മാ​യ പാ​ര്‍​ട്ടി നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​ന്നു അ​വ​രു​ടെ ക​ഴി​വു​ക​ളെ പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ഒ​രു​ക്ക​ണ​മെ​ന്നും പാ​ര്‍​ട്ടി നേ​താ​ക്ക​ളെ അ​റി​യി​ക്കും.

ബ​ഹു​മാ​ന​പ്പെ​ട്ട എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് രാ​ഹു​ല്‍ ഗാ​ന്ധി സൂ​ചി​പ്പി​ച്ച പോ​ലെ പാ​ര്‍​ട്ടി​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ല്‍ ന​ട്ടെ​ല്ലാ​യ ബൂ​ത്ത് ത​ല പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ടി വി​കാ​രം ഉ​ള്‍​ക്കൊ​ണ്ട് വ​യ​നാ​ടി​ന്‍റെ കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി കൃ​ത്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *