ശ​ബ​രി​മ​ല സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ മോ​ദി​യു​ടെ അ​നു​യാ​യി​ക​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി


തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​നു​യാ​യി​ക​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന് മു​റി​വേ​ല്‍​പ്പി​ച്ച​ത് ആ​ര്‍​എ​സ്‌എ​സു​കാ​രാ​ണ്. കേ​ര​ള​ത്തി​നെ​തി​രെ മോ​ദി പ​റ​ഞ്ഞി​ട്ടും പ്ര​തി​പ​ക്ഷം പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.


ശ​ബ​രി​മ​ല​വി​ഷ​യം രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ന്‍ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു​വെ​ന്നും സ​ര്‍​ക്കാ​ര്‍ എ​ങ്ങ​നെ​യാ​ണ് ജ​ന​ങ്ങ​ളു​ടെ സം​സ്കാ​ര​ത്തേ​യും വി​ശ്വാ​സ​ത്തേ​യും പൈതൃ​ക​ത്തേ​യും അ​പ​മാ​നി​ച്ച​തെ​ന്ന് എ​ല്ലാ​വ​രും ക​ണ്ടു​വെ​ന്നും മോ​ദി പറഞ്ഞിരുന്നു. കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​ത്തെ ത​ക​ര്‍​ക്കാ​ന്‍ ക​മ്യൂ​ണി​സ്റ്റു​കാ​ര്‍ എ​ന്തി​നാ​ണു ശ്ര​മി​ക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ല. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫും കോ​ണ്‍​ഗ്ര​സും ഡ​ല്‍​ഹി​യി​ല്‍ ഒ​ന്നു പ​റ​യു​ന്നു, കേ​ര​ള​ത്തി​ല്‍ മ​റ്റൊ​ന്നു പ​റ​യു​ന്നു​വെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.




Sharing is Caring