ഏഷ്യന്‍ ഹോക്കി ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെ 3-1ന് തകര്‍ത്തു. ആദ്യ മിനിറ്റില്‍ ഗോള്‍ വഴങ്ങിയ ഇന്ത്യ 24-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗിലൂടെ സമനില പിടിച്ചു. മന്ദീപ് സിംഗും(33) ദില്‍പ്രീത് സിംഗും(42) എന്നിവരുടെ ഫീല്‍ഡ് ഗോളുകളോടെ വിജയം ഉറപ്പിച്ചു.
ഞായറാഴ്ച ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം. ലീഗ് റൗണ്ടില്‍ ആദ്യപോരാട്ടത്തില്‍ ആതിഥേയരായ ഒമാനെ 11-0നു ഇന്ത്യ തകര്‍ത്തിരുന്നു.














