ഹൈദരാബാദിലെ കോളജില്‍ എ.ബി.വി.പി.യുടെ ആക്രമം


ഹൈദരാബാദിലെ നാരായണ കോളജില്‍ ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പിയുടെ അക്രമണം. ആക്രമണത്തില്‍ കോളജിന്റെ ഓഫിസും പൊതുസ്വത്തുക്കളും അടിച്ചു തകര്‍ത്തു.


കോളജ് അധികൃതര്‍ ഇവിടുത്തെ അധ്യാപികമാരെ പീഡിപ്പിക്കുന്നുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് കോളജിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. കഴിഞ്ഞ നവംബര്‍ രണ്ടിന് ഇതേ കോളജിലെ വനിത പ്രിന്‍സിപ്പല്‍ അധികൃതരുടെ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നു.


ഇതിനെത്തുടര്‍ന്നാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയത്. കോളജ് അധികൃതര്‍ക്കെതിരേ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ കോളജ് കാംപസിലെ സാമഗ്രികള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ നാരായണഗുഡയിലാണ് സംഭവം.



Sharing is Caring