ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായ കെ.പി. ദണ്ഡപാണി അന്തരിച്ചു


മുന്‍ അഡ്വക്കേറ്റ് ജനറലും, ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ കെ.പി. ദണ്ഡപാണി (79) അന്തരിച്ചു.അസുഖബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.


2011-16ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ഭരണകാലത്ത് ദണ്ഡപാണി, അഡ്വക്കേറ്റ് ജനറലായിരുന്നു. 1968ലാണ് ദണ്ഡപാണി അഭിഭാഷക വൃത്തിയിലേക്ക് കടക്കുന്നത്. 1996ല്‍ ജഡ്ജിയായി നിയമിതനായെങ്കിലും പിന്നീട് ആ പദവി ഉപേക്ഷിച്ചു.


2006ല്‍ സീനിയര്‍ അഭിഭാഷകന്‍ എന്ന സ്ഥാനം നല്‍കി ഹൈക്കോടതി ദണ്ഡപാണിയെ ആദരിച്ചിരുന്നു. മുല്ലപ്പെരിയാര്‍, സോളാര്‍ കേസുകളില്‍ ദണ്ഡപാണി കോടതിയില്‍ ഹാജരായിരുന്നു.

കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റാണ്. അഭിഭാഷകരുടെ ലോഗോ രൂപകല്‍പന ചെയ്തതും അദ്ദേഹമാണ്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണു ഭാര്യ.



Sharing is Caring