ഫ്രാന്‍സിന്റെ പുതിയ നായകനായി കിലിയന്‍ എംബാപ്പെ


ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ നായകനായി സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ തിരഞ്ഞെടുത്തു. മുന്‍ ഫ്രഞ്ച് നായകനായിരുന്ന ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചതിനാലാണ് പുതിയ നായകനായി എംബാപ്പെ ചുമതലയേല്‍ക്കുന്നത്.


ഫ്രഞ്ച്‌ പരിശീലകനായ ദിദിയര്‍ ദെഷാംപ്‌സുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താരത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സ് ദേശീയ ടീമിന്റെ ഔദ്യോഗിക അറിയിപ്പ് ഉടന്‍ തന്നെ ഉണ്ടായേക്കും.


കഴിഞ്ഞ ജനുവരിയിലാണ് ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്ന് നായകനായിരുന്ന ഹ്യൂഗോ ലോറിസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2018 ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന്റെ നായകനായിരുന്ന ലോറിസ് 2022 ലോകകപ്പ് ഫൈനലിലും ടീമിനെ എത്തിച്ചു. ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോറിസിന്റെ പകരക്കാരനായാണ് പിഎസ്ജി യുടെ സൂപ്പര്‍താരത്തിന്റെ വരവ്.



Sharing is Caring