ഹൈക്കമാൻഡ് വിരട്ടലിൽ കെ പി സി സി വീണു, ഭാരവാഹിപ്പട്ടികയിൽ മാറ്റം വരുത്തുമെന്ന് എം എം ഹസൻ


കെ പി സി സി ഭാരവാഹിപ്പട്ടികയിൽ മാറ്റം വരുത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ എം എം ഹസൻ. പട്ടികയിലെ അപാകതകൾ പരിഹരിക്കും. പട്ടികയിൽ മാറ്റം വരുത്താൻ ഹൈക്കമാൻഡിനു അധികാരമുണ്ടെന്നും ഹസൻ വ്യക്തമാക്കി. ഹൈക്കമാന്റിന്റെ നിർദേശം അനുസരിച്ചായിരിക്കും പുതിയ പട്ടികയെന്നും ഹസൻ പറഞ്ഞു.


പട്ടികയുമായി ബന്ധപ്പെട്ട് കെ പി സി സി ക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കമാൻഡ് ഉയർത്തിയത്. പട്ടികയിൽ മാറ്റം വരുത്തിയില്ലെങ്കിൽ കേരളത്തെ ഒഴിവാക്കി എ ഐ സി സി ചേരുമെന്ന് ഹൈക്കമാൻഡ് മുന്നറിയിപ്പു നൽകിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ധിക്കാരപരമാണെന്ന വിമർശനവും ഹൈക്കമാൻഡ് ഉയർത്തിയിരുന്നു. ഈ വിമർശനങ്ങൾക്ക് പിന്നാലെയാണ് എം എം ഹസൻ വിശദീകരണവുമായി രംഗത്തെത്തിയത്.




Sharing is Caring