പടിഞ്ഞാറൻ ഡൽഹിയിൽ മലയാളി യുവാവിനേയും യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹിയിലെ രാജൗരി ഗാർഡനിലെ ഹോട്ടലിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ പള്ളിപ്പാട് സ്വദേശി കെ സുരേഷ് ആണ് മരിച്ചത്.
യുവതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ഇരുവരുടെയും തലയിൽ ഇൻസുലേഷൻ ചുറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടത്. മലയാളത്തിലെഴുതിയ ആത്മഹത്യ കുറിപ്പും മുറിയിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.













