ഹേമ കമ്മിറ്റി റിപ്പോർട്ട്: നടൻ സിദ്ദീഖിന് പിന്നാലെ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തും രാജിവെച്ചു


ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന ലൈംഗികാതിക്ര പരാതി മലയാള സിനിമ മേഖലയെ പിടിച്ചുലക്കുന്നു. ലൈംഗികാരോപണ പരാതി ഉയർന്നതിനെ് പന്നാലെ താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദീഖ് രാജിവെച്ചതിന് പിന്നാലെ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തും രാജിവെച്ചു. രഞ്ജിത്തിന് എതിരെയും നേരത്തെ ലൈംഗികാതിക്രമ പരാതി ഉയർന്നിരുന്നു.


മുഖ്യമന്ത്രിയുടെ ഓഫീസ് രഞ്ജിത്തിനോട് രാജി ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എല്‍ ഡി എഫ് ഘടകകക്ഷിയായ സിപിഐ അടക്കമുള്ള സംഘടനകളും രഞ്ജിത്തിന്റെ രാജിക്കായി മുറവിളി ഉയർത്തിയിരുന്നു. രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കി. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.


ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ ലൈംഗികാ അതിക്രമ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും രംഗത്തുവന്നിരുന്നു. ഈ കൂട്ടത്തിൽ ബംഗാളി നടിയാണ് രഞ്ജിത്തിന് എതിരെ കടുത്ത ആരോപണങ്ങൾ ഉയർത്തിയത്. മമ്മൂട്ടി ചിത്രം ‘പാലേരി മാണിക്യത്തി’ൽ അഭിനയിക്കാനായി എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നും ഇതിനെതിരെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നുമാണ് ബംഗാളി നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നത്.



Sharing is Caring