ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാനായില്ല, രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ; ഇതുവരെ 42 മരണം


മേപ്പാടി (വയനാട്)∙ മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 42 പേരുടെ മരണം സ്ഥിരീകരിച്ചു.


ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹങ്ങൾ ഉൾപ്പെടെയാണിത്. എഴുപതോളം പേർ രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്.


വൻ ഉരുൾപൊട്ടലുണ്ടായ മുണ്ടകൈയിൽ ഇതുവരെ രക്ഷാപ്രവർത്തകർക്ക് കടക്കാനായിട്ടില്ല. മുണ്ടകൈയിൽ വൻ നാശനഷ്ടമുണ്ടായെന്നാണ് വിവരം.



Sharing is Caring