ഹൃദയ മിടിപ്പറിയും സെൻസറുമായി റിയൽമി 9 പ്രോ പ്ലസെത്തുന്നു

ഹൃദയമിടിപ്പറിയാനുള്ള ഇൻബിൽഡ് സെൻസറുമായി റിയൽമി 9 പ്രോ പ്ലസെത്തുന്നു. ഫിംഗർ പ്രിൻറ് സെൻസർ സംവിധാനം വഴിതന്നെ ഉപയോക്താവിന്റെ ഹൃദയമിടിപ്പും അറിയാനുള്ള സംവിധാനമുണ്ടാകുമെന്ന് കമ്പനിയുടെ വൈസ് പ്രസിഡൻറ് മഹാദേവ് സേഥാണ് വെളിപ്പെടുത്തിയത്. ട്വിറ്ററിൽ വിഡിയോ സഹിതമാണ് പുതിയ ഫീച്ചർ അറിയിച്ചത്. ഫിംഗർപ്രിന്റെടുക്കുന്നിടത്ത് വിരൽ വെച്ചാൽ സ്‌ക്രീനിൽ വ്യക്തിയുടെ ഹൃദയമിടിപ്പ് തെളിയും. ടൂൾ വഴി ഹൃദയമിടിപ്പളക്കുമ്പോൾ ഉപഭോക്താവ് വിശ്രമിക്കുകയായിരുന്നോ, നടക്കുകയായിരുന്നോ, വ്യായാമം ചെയ്യുകയായിരുന്നോ, അല്ലെങ്കിൽ വെറുതെ നോക്കിയതാണോ എന്നീ കാര്യങ്ങളും ചോദിച്ചറിയും. വിവിധ സമയങ്ങളിലുള്ള ഹൃദയമിടിപ്പിന്റെ ഹിസ്റ്ററി ടൂളിൽ ശേഖരിച്ചുവെക്കുകയും ചെയ്യും. എന്നാൽ റിയൽമി 9 പ്രോ പ്ലസിൽ മാത്രമാണോ, അതോ വാനില റിയൽമി 9 പ്രോയിലും ഈ ഫീച്ചർ ഉണ്ടാകുകയെന്നത് വ്യക്തമാക്കിയിട്ടില്ല.

റിയൽമി 9 പ്രോ സീരിസിലെ വാനില റിയൽമി 9 പ്രോ, റിയൽമി 9 പ്രോ പ്ലസ് എന്നിവ ഈ മാസാവസാനത്തോടെ ഇന്ത്യയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. മിഡിയടെക് ഡൈമെൻസിറ്റി 920 എസ്ഒസിയിലാണ് റിയൽമി 9 പ്രോ പ്ലസ് പ്രവർത്തിക്കുക. 5G കണക്ടിവിറ്റിയുമുണ്ടാകും.

റിയൽമി 9 പ്രോ പ്ലസിൽ 90 ഹെർട്ട്‌സ് റിഫ്രറഷ് റൈറ്റുള്ള 6.43 ഇഞ്ച് ഫുൾ, എച്ച്ഡി, സൂപ്പർ അമലോഡ് ഡിസ്‌പ്ലേയുണ്ടാകുമെന്നാണ് റിപ്പോർട്ടുകളിലുള്ളത്. എട്ടു ജിബി റാമുമുണ്ടാകും. സോണിയുടെ 50 മെഗാപിക്‌സലിന്റെ പ്രൈമറി സെൻസറോടെ ട്രിപ്പിൾ റിയർ കാമറയും എട്ടു മെഗാപിക്‌സലോടെ സെക്കൻഡറി സെൻസറും രണ്ടു മെഗാപിക്‌സലോടെ ടെറിട്ടറി സെൻസറുമുണ്ടാകും. 16 മെഗാപിക്‌സൽ സെൽഫി കാമറയുമുണ്ടാകും. റിയൽമി 9 പ്രോ പ്ലസിൽ 256 ജിബി ഓൺബോർഡ് സ്‌റ്റോറേജുണ്ടാകും. 4,500 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്നും റിപ്പോർട്ടുകളിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *