ഹിസ്ബുള്‍ കമാന്‍ഡറടക്കം മൂന്ന് ഭീകരരെ വധിച്ചു

കശ്​മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്​ബുള്‍ കമാന്‍ഡറടക്കം മൂന്ന്​ ഭീകരര്‍ കൊല്ലപ്പെട്ടു. ഷോപിയാനിലെ സൈനാപോറ ഭാഗത്തുള്ള അവ്​നീര ഗ്രാമത്തില്‍ ശനിയാഴ്​ച ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ്​ ഞായറാഴ്​ച രാവിലെ ഹിസ്​ബുള്‍ കമാന്‍ഡര്‍ യാസീന്‍ ഇട്ടു അടക്കം മൂന്നു പേരെ സൈന്യം വധിച്ചത്​. ഏറ്റുമുട്ടലി​​െന്‍റ തുടക്കത്തില്‍ ശനിയാഴ്​ച രണ്ട്​ സൈനികര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു. രഹസ്യവിവരത്തെതുടര്‍ന്നാണ്​ ഭീകരരുടെ ഒളിത്താവളം സുരക്ഷാസൈന്യം വളഞ്ഞത്​.

ഭീകരര്‍ ഏത്​ ഗ്രൂപ്പില്‍പെട്ടവരാണെന്ന്​ തിരിച്ചറിഞ്ഞിട്ടില്ലെന്ന്​ ഡി.ജി.പി വൈദ്യ പറഞ്ഞു. തിരച്ചിലിനിടെ ഭീകരര്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ത്തതിനെതുടര്‍ന്ന്​ പരിക്കേറ്റ അഞ്ച്​ സൈനികരില്‍ രണ്ടുപേര്‍ ശനിയാഴ്​ച രാത്രിയോടെ സൈനികആശുപത്രിയില്‍ മരിക്കുകയായിരുന്നു.
സൈനികരായ തമിഴ്​നാട്​ സ്വദേശി പി. ഇളയരാജ, മഹാരാഷ്​ട്ര സ്വദേശി സുമേദ്​ വാമന്‍ എന്നിവരാണ്​ മരിച്ചത്​. സംഭവസ്​ഥലത്ത്​ ഏറ്റുമുട്ടല്‍ തുടരുന്നതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

അതിനിടെ ശ്രീനഗറിലെ ദാല്‍ഗേറ്റ്​ ഭാഗത്തെ ബദ്​യാരി ചൗക്കിലുണ്ടായ പെട്രോള്‍ ബോംബ്​ സ്​ഫോടനത്തില്‍ പരി​േക്കറ്റ പ്രദേശവാസി ആശുപത്രിയില്‍ മരിച്ചു. ഹവാല്‍ സ്വദേശിയായ ഇംതിയാസ്​ അഹ്​മദ്​ മിര്‍ ആണ്​ സ്​കിംസ്​ ആശുപത്രിയില്‍ മരിച്ചത്​. അജ്​ഞാതര്‍ പൊലീസിനെ ലഷ്യംവെച്ച്‌​ എറിഞ്ഞ പെട്രോള്‍ ബോംബ്​ ലക്ഷ്യംതെറ്റി റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇംതിയാസി​​െന്‍റ ദേഹത്ത്​ പതിക്കുകയായിരുന്നു.

വടക്കന്‍ കശ്​മീരിലെ ബന്ദിപോറ ജില്ലയില്‍ ഭീകരരുടെ വെടിയേറ്റ്​ രണ്ട്​ പൊലീസുകാര്‍ക്ക്​ പരിക്കേറ്റു. ഹാജിന്‍ മേഖലയില്‍ വഹാബ്​ പാരി മോഹല്ലയില്‍ തമ്ബടിച്ച ഭീകരരെ തുരത്തുന്നതിനിടെയാണ്​ സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത്​ ഏറ്റുമുട്ടല്‍ തുടരുകയാണ്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *