ഹിമാചലില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 7 ആയി ; ആറുപേര്‍ സൈനിക ഉദ്യോഗസ്ഥർ

സൊളന്‍: ഹിമാചലിലെ സൊളന്‍ ജില്ലയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 7 ആയി.മരിച്ചവരിൽ ആറുപേര്‍ സൈനിക ഉദ്യോഗസ്ഥരാണ്.പത്തോളം പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്കായി രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഞ്ച് സൈനികര്‍ ഉള്‍പ്പെടെ 17 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്നാണ്​ നഹന്‍- കുമര്‍ഹട്ടി റോഡിലെ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം തകര്‍ന്നത്​. ഉത്തരഖണ്ഡിലേക്ക്​ പോവുകയായിരുന്ന സൈനികര്‍ കുടുംബാഗങ്ങളോടൊപ്പം ഉച്ച ഭക്ഷണം കഴിക്കാനാണ്​ ഹോട്ടലില്‍ എത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന്​ സൈനിക സഹായം തേടിയിട്ടുണ്ട്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *