ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു;വൈദ്യുതോല്പാദനം പ്രതിസന്ധിയില്‍

ഇടുക്കി: ജലനിരപ്പ് കുറഞ്ഞത്തോടെ ഇടുക്കി അണക്കെട്ടിലെ വൈദ്യുതോല്പാദനം പ്രതിസന്ധിയിലാകുന്നു . മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതോല്പാദനം നിര്‍ത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് കെഎസ്‌ഇബി അധികൃതര്‍ . നിലവില്‍ 12.7 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടില്‍ അവശേഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് സംഭരണ ശേഷിയുടെ 65 ശതമാനം വെള്ളം ഇടുക്കി ഡാമില്‍ ഉണ്ടായിരുന്നു . പ്രതിദിന വൈദ്യുതോല്പാദനം മൂന്ന് ദശലക്ഷം യൂണിറ്റാക്കി കുറച്ചുകൊണ്ടാണ് അണക്കെട്ടിലെ ജലനിരപ്പ് അടിത്തട്ടിലെത്താതെ കാക്കുന്നത്. പ്രളയകാലത്ത് 15 ദശലക്ഷം യൂണിറ്റില്‍ അധികമായിരുന്നു ഓരോ ദിവസത്തെയും വൈദ്യുതോല്പാദനം. അടുത്ത രണ്ട് മാസത്തേക്ക് കൂടി വൈദ്യുതി ഉല്പ്പാദിപ്പിക്കാന്‍ ഡാമിലുള്ള വെള്ളം മതിയാകുമെന്നാണ് അധികൃതര്‍ പറയുന്നത് . എന്നാല്‍ ഗ്രിഡില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയുടെ അളവ് കുറയുകയും ഇടുക്കിയില്‍ നിന്ന് വൈദ്യുതോല്‍പാദനം കൂട്ടേണ്ടി വരികയും ചെയ്താല്‍ പത്ത് ദിവസത്തിനുള്ളില്‍ അടിത്തട്ട് തെളിയാനാണ് സാധ്യത .

Spread the love

Leave a Reply

Your email address will not be published. Required fields are marked *