ഹാ​ഫ് സെ​ഞ്ചു​റി​യി​ൽ സെ​ഞ്ചു​റി; ധോ​ണി​ക്ക് അ​പൂ​ർ​വ റി​ക്കാ​ർ​ഡ്


​രി​യ​റി​ൽ മ​റ്റൊ​രു അ​പൂ​ർ​വ​നേ​ട്ടം കൂ​ടി സ്വ​ന്തം പേ​രി​ലെ​ഴു​തി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​ൻ എം.​എ​സ്.​ധോ​ണി. അ​ർ​ധ​ശ​ത​ക​ങ്ങ​ളി​ലെ സെ​ഞ്ചു​റി​യാ​ണ് ഇ​ക്കു​റി ധോ​ണി​യു​ടെ നേ​ട്ടം.


ഞാ​യ​റാ​ഴ്ച ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ന​ട​ന്ന ഒ​ന്നാം ഏ​ക​ദി​ന​ത്തി​ലാ​ണ് ധോ​ണി നാ​ഴി​ക​ക്ക​ല്ലു പി​ന്നി​ട്ട​ത്. മ​ത്സ​ര​ത്തി​ൽ 79 റ​ണ്‍​സ് നേ​ടി ധോ​ണി പു​റ​ത്താ​യി. ടെ​സ്റ്റ്, ഏ​ക​ദി​നം, ട്വ​ന്‍റി 20 ഫോ​ർ​മാ​റ്റു​ക​ളി​ലാ​യി 100 അ​ർ​ധ ശ​ത​കം തി​ക​യ്ക്കു​ന്ന 14മ​ത് ക​ളി​ക്കാ​ര​നും നാ​ലാ​മ​ത് ഇ​ന്ത്യ​ക്കാ​ര​നു​മാ​ണു ധോ​ണി. ഏ​ക​ദി​ന​ത്തി​ൽ 66, ടെ​സ്റ്റി​ൽ 33, ട്വ​ന്‍റി 20യി​ൽ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ധോ​ണി​യു​ടെ അ​ർ​ധ​ശ​ത​ക നേ​ട്ടം.


രാ​ജ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ർ​ധ ശ​ത​ക​ങ്ങ​ളു​ള്ള​ത് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍റെ പേ​രി​ലാ​ണ്. 164 അ​ർ​ധ ശ​ത​ക​ങ്ങ​ളാ​ണ് സ​ച്ചി​ൻ അ​ടി​ച്ചു​കൂ​ട്ടി​യി​ട്ടു​ള്ള​ത്. ദ്രാ​വി​ഡ്(146), ഗാ​ഗു​ലി(107) എ​ന്നി​വ​രാ​ണ് അ​ർ​ധ​ശ​ത​ക​ത്തി​ൽ ശ​ത​കം തി​ക​ച്ച മ​റ്റ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ.



Sharing is Caring