ഇറാന്‍ പ്രസിഡന്‍റായി നിലവിലെ പ്രസിഡന്‍റ് ഹസന്‍ റുഹാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.ലോകരാജ്യങ്ങളുമായി സഹ്വര്‍ത്തിത്വവും മികച്ച ഇടപെടലുമാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൂടുതല്‍ സ്വാതന്ത്യ്രവും ലോകരാഷ്ട്രങ്ങളൂമായി നല്ല സഹകരണവും താത്പര്യപ്പെടുന്ന ഹസന്‍ റുഹാനിയുടെ നയങ്ങള്‍ക്കുള്ള അംഗീകാരമായാണ് തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നത്. 2015ലെ ആണവ ധാരണ അന്താരാഷ്ട്ര ഉപരോധത്തില്‍ നിന്ന് ഇറാനെ കരകയറ്റിയിരുന്നു. ഇതും ഹസന്‍ റുഹാനിയുടെ വിജയമായി വിലയിരുത്തപ്പെടുന്നുണ്ട്.

എന്നാല്‍ തൊഴിലില്ലായ് മയും വിദേശ നിക്ഷേപങ്ങളിലെ കുറവും ഇറാനെ അലട്ടുന്നുണ്ട്.അന്പത്തിയേഴ് ശതമാനം വോട്ട് നേടിയാണ് ഹസന്‍ റുഹാനി വിജയിച്ചത്. എതിരാളിയുടെ തീവ്രനിലപാടുകാരനുമായ ഇബ്രാഹിം രൈസിക്ക് 38 ശതമാനം വോട്ടുകളേ നേടാനായുള്ളൂ.













