ഹര്‍ത്താല്‍ അക്രമം: ഇതുവരെ 1869 കേസുകളില്‍ 5769 പേര്‍ അറസ്റ്റില്‍


തിരുവനന്തപുരം: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളില്‍ ഇതുവരെ സംസ്ഥാനത്ത് 1869 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.


ഇതുവരെ 5769 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 789 പേര്‍ റിമാന്റിലാണ്. 4980 പേര്‍ക്ക് ജാമ്യം ലഭിച്ചു. അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷവും വര്‍ഗീയതയും പരത്തുന്ന പോസ്റ്റുകള്‍ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെന്ന് ഡിജിപി അറിയിച്ചു.


സമൂഹമാധ്യമങ്ങളിലല്ലാതെയും ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാലും അറസ്റ്റുള്‍പ്പടെ നേരിടേണ്ടി വരും. ഇത്തരം സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തുന്നതിന് നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് പൊലീസ് പുലര്‍ത്തിവരുന്ന ജാഗ്രത ഏതാനും ദിവസം കൂടി തുടരാന്‍ ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്‌. നിലവിലുള്ള പൊലീസ് സന്നാഹവും തുടരും. അക്രമത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും ഉടന്‍ തന്നെ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.

(ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 89, 171, 16, 155
തിരുവനന്തപുരം റൂറല്‍ – 96, 170, 40, 130
കൊല്ലം സിറ്റി – 68, 136, 66, 70
കൊല്ലം റൂറല്‍ – 48, 138, 26, 112
പത്തനംതിട്ട – 267, 677, 59, 618
ആലപ്പുഴ- 106, 431, 19, 412
ഇടുക്കി – 85, 355, 19, 336
കോട്ടയം – 43, 158, 33, 125
കൊച്ചി സിറ്റി – 34, 309, 01, 308
എറണാകുളം റൂറല്‍ – 49, 335, 121, 214
തൃശ്ശൂര്‍ സിറ്റി – 70, 299, 66, 233
തൃശ്ശൂര്‍ റൂറല്‍ – 60, 366, 13, 353
പാലക്കാട് – 283, 764, 104, 660
മലപ്പുറം – 83, 266, 34, 232
കോഴിക്കോട് സിറ്റി – 82, 210, 35, 175
കോഴിക്കോട് റൂറല്‍ – 37, 97, 42, 55
വയനാട് – 41, 252, 36, 216
കണ്ണൂര്‍ – 225, 394, 34, 360
കാസര്‍ഗോഡ് – 103, 241, 25, 216



Sharing is Caring