ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചരടുവലികള്‍ ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും


ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചരടുവലികള്‍ ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും. ജെജെപിയെ കൂടെ നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഇരു പാര്‍ട്ടികളുടെയും നീക്കം.


കര്‍ണാടക മോഡലില്‍ ദുഷ്യന്ത് ചൗതാലയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്ഗ്രസും നീക്കങ്ങള്‍ ശക്തമാക്കി. ഇതിന് പുറമെ ഭരണതുടര്‍ച്ച ലഭിച്ച മഹാരാഷ്ട്രയിലും ബിജെപിക്ക് തലവേദന ഒഴിയുന്നില്ല. മന്ത്രസഭയില്‍ 50 ശതമാനം പ്രാതിനിധ്യവും, മുഖ്യമന്ത്രിസ്ഥാനം പങ്കിടണമെന്ന ശിവസേനയുടെ അവശ്യങ്ങള്‍ക്കെതിരെ ബിജെപിയില്‍ പ്രതിഷേധം ശക്തമാണ്.


ഹരിയാനയില്‍ ബിജെപിക്കെതിരായ ശക്തമായ ജനവികാരം വെളിപ്പെടുത്തിയ ഏഴ് മന്ത്രിമാരുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി ഹരിയാന അധ്യക്ഷനും മന്ത്രിയുമായ സുഭാഷ് ബാരാല സ്ഥാനം രാജിവച്ചിരുന്നു.



Sharing is Caring