പാലാരിവട്ടം പാലം അഴിമതി; അന്വേഷണം ഇബ്രാഹിംകുഞ്ഞിലേക്കും


കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മിതിയിലെ അഴിമതിയില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനെപ്പറ്റി വിശദമായ അന്വേഷണത്തിന്റെ ആവശ്യമുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍.


പാലം നിര്‍മ്മിക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ക്ക് മുന്‍കൂറായി കരാര്‍ പണം നല്‍കാന്‍ ഉത്തരവിട്ട മന്ത്രിക്കും അഴിമതി നിരോധന നിയമപ്രകാരം ഉത്തരവാദിത്തമുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ പറഞ്ഞു. ടി.ഒ. സൂരജിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നല്‍കിയ സത്യവാങ്മൂലത്തിലാണ് വിജിലന്‍സ് നടപടികള്‍ വിശദീകരിച്ചത്.


പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് കേസിനെ ബാധിക്കുമെന്നും അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി. സൂരജിന്റെ ജാമ്യാപേക്ഷ കോടതി നേരത്തെ പരിഗണിച്ച സമയത്തെ സാഹചര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി. കേസില്‍ ടി.ഒ. സൂരജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.



Sharing is Caring