കര്‍ണാടക വിമത എംഎല്‍എമാരുടെ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും


കര്‍ണാടകയിലെ അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ്, ജെ.ഡി.എസ് വിമത എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അയോഗ്യത കല്‍പ്പിച്ച സ്പീക്കറുടെ നടപടി റദ്ദു ചെയ്യണമെന്നാണ് ആവശ്യം.


ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. വിമത എം.എല്‍.എമാരുടെ രാജിക്കാര്യം വീണ്ടും പരിശോധിക്കാനും തീരുമാനിക്കാനും പുതിയ സ്പീക്കര്‍ തയാറാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിട്ടുണ്ട്.




Sharing is Caring