ഹനീഫ് അദേനി – നിവിന്‍ പോളി ചിത്രം മിഖായേലിന് കൊച്ചിയില്‍ തുടക്കം

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’ മിഖായേല്‍ ‘ കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചു.

നിവിന്‍ പോളി നായകനാകുന്ന ചിത്രത്തിന്റെ നിര്‍മാണം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ്. ‘ദി ഗ്രേറ്റ് ഫാദര്‍’, ‘അബ്രഹാമിന്റെ സന്തതികള്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ‘മിഖായേല്‍’.

സംവിധായകന്‍ അനില്‍ രാധാകൃഷണ മേനോന്‍,നിവിന്‍ പോളി, രഞ്ജി പണിക്കര്‍, ആന്റോ ജോസഫ്, ശാന്തികൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *