ഹജ്ജ്: അപേക്ഷ ജനുവരി 14 മുതല്‍ സ്വീകരിക്കും


2016-ലെ ഹജ്ജ് അപേക്ഷ വിതരണവും സ്വീകരണവും ജനുവരി 14ന് ആരംഭിക്കും. ഫെബ്രുവരി എട്ടുവരെ അപേക്ഷകള്‍ സ്വീകരിക്കും. നേരിട്ടും ഓണ്‍ലൈന്‍ വഴിയും അപേക്ഷകള്‍ സ്വീകരിക്കും. ഹജ്ജിന് അപേക്ഷിക്കുന്നവര്‍ ഇത്തവണ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. അവസരം ലഭിക്കുന്നവര്‍ മാത്രം സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതി. അപേക്ഷകളിലെ നറുക്കെടുപ്പ് മാര്‍ച്ച് 15 മുതല്‍ 23വരെ നടക്കും. 2016-ലെ ഹജ്ജ് നടത്തിപ്പിന്റെ മാസ്റ്റര്‍ പ്ലാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കി. ജനുവരി ഒന്നിന് ഹജ്ജ് കാര്യങ്ങള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിക്കും.




Sharing is Caring