അനധികൃത ക്വാറി അടച്ചുപൂട്ടണമെന്ന്‌ കോണ്‍ഗ്രസ്‌


മാനദണ്ഡങ്ങള്‍ പാലിക്കാതെ വനഭൂമിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന വട്ടപ്പാറ ക്വാറി അടച്ചുപൂട്ടണമെന്ന്‌ 19-ാം വാര്‍ഡ്‌ മാരായ്‌ക്കല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. ക്വാറിക്കെതിരേ നടത്തുന്ന നിയമപോരാട്ടങ്ങള്‍ക്കും സമരത്തിനും യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. വാര്‍ഡില്‍ അയല്‍സഭകള്‍ രൂപീകരിച്ചതില്‍ വാര്‍ഡ്‌ മെമ്പര്‍ കൈക്കൊണ്ട ഏകപക്ഷീയ നിലപാടില്‍ പ്രതിഷേധിച്ചു. അറിയിപ്പ്‌ നല്‌കാതെ വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ ലിസ്‌റ്റ് വായിച്ച്‌ അംഗീകരിക്കുകയാണ്‌. ഇതിനെതിരേ പരാതി നല്‍കാനും യോഗം തീരുമാനിച്ചു. മണ്ഡലം കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ടി.പി. ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഭാസ്‌കരന്‍ ആദംകാവില്‍, ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി റോയ്‌ തോമസ്‌, ഷാജി കീരിമോളയില്‍, ഒ.വി. റോയ്‌, കെ.ഇ. ഷാജി, എം.ടി. അനില്‍കുമാര്‍, ജിമ്മി പൂതയില്‍, സിബി തോമ്പില്‍, ജിബി പൗലോസ്‌ എന്നിവര്‍ പ്രസംഗിച്ചു.




Sharing is Caring