സഹപ്രവര്‍ത്തകയെ ലൈംഗികമായി അധിക്ഷേപിച്ച സംഭവത്തെ തുടര്‍ന്ന്
നാലു ടെക്കികള്‍ പോലീസ് പിടിയിലായി. മഹാരാഷ്ട്ര പൂനയിലാണ് സംഭവം. ഐടി ജീവനക്കാരായ നാലു യുവാക്കളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാലു യുവാക്കളും 25 വയസിനു താഴെ പ്രായമുള്ളവരാണ്.
ഈ വര്‍ഷം ഏപ്രിലില്‍ യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിലാണ് ലൈംഗിക അധിക്ഷേപം സഹപ്രവര്‍ത്തകരായ അഞ്ചംഗസംഘം നടത്തിയത്. ഇത് വീണ്ടും തുടര്‍ന്നതിനെ കൊണ്ടാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ലൈംഗികമായി അധിക്ഷേപിത്തിനു ഇരയായ 35കാരിയായ ഐടി ജീവനക്കാരിയുടെ പരാതിയില്‍ പറയുന്ന അഞ്ചാമനെ പോലീസ് തിരയുകയാണ്.

യുവതിയെ അധിക്ഷേപിക്കുന്നതിനുവേണ്ടിമാത്രം നാലുപേരും ചേര്‍ന്ന് ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നും പോലീസ് അറിയിച്ചു.













