സൗമ്യവധക്കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ നിര്‍ണായക വാദം സുപ്രീംകോടതിയില്‍ ഇന്ന് നടക്കും. ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ ഹര്‍ജികളില്‍ ആണ് സുപ്രീംകോടതി ഇന്ന്പരിഗണിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജെനെറല്‍ മുകുള്‍ റോത്തകിയും, സീനിയര്‍ അഭിഭാഷകന്‍ കെ.ടി.എസ് തുളസിയും ആണ് ഹാജര്‍ആകുക. എഡിജിപി ബി.സന്ധ്യയും, സര്‍ക്കാര്‍ അഭിഭാഷക സംഘവും ഇന്നലെ അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പൂജ അവധിക്കു പിരിയുന്നതിന് മുന്‍പ് തുറന്ന കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേട്ടിരുന്നെങ്കിലും ജഡ്ജിമാരുടെ സംശയങ്ങള്‍ക്ക് കൃ ത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ഇതിനുപുറമെ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെടിഎസ് തുളസിയാകട്ടെ പ്രോസിക്യൂഷന് കേസില്‍ വീഴ്ച പറ്റിയെന്ന് കോടതിയില്‍ സമ്മതിക്കുകയും ചെയ്തു. ഈസാഹചര്യത്തില്‍ അറ്റോര്‍ണിജനറല്‍ ഇന്ന് കോടതിയില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.












