സൗദിയുടെ ചരിത്രത്തില്‍ ഇടം പിടിച്ച് ;ആദ്യ വനിതാ കൗണ്‍സിലറായി സല്‍മ


സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി മുനിസിപ്പല്‍ ഭരണ രംഗത്തേക്ക് ഒരു വനിതയെത്തുന്നു. സല്‍മ ബിന്ദ് ഹിസാബ് അല്‍ ഒതെയ്ബിയാണ് ആദ്യ വനിതാ കൗണ്‍സിലറായി വിജയിച്ച്് ചരിത്രം രചിച്ചത്. വിശുദ്ധ നഗരമായ മക്കയിലെ മദ്രക്കാ കൗണ്‍സിലിലേക്കാണ് സല്‍മ തെരഞ്ഞെടുക്കപ്പെട്ടത്. ഏഴ് പുരുഷ സ്ഥാനാര്‍ഥികളും രണ്ട് വനിതാ സ്ഥാനാര്‍ഥികളുമാണ് സെല്‍മയ്‌ക്കെതിരേ മത്സരിച്ചത്.നിരവധി പ്രതിസന്ധികള്‍ തരണം ചെയ്താണ് സല്‍മ സൗദിയുടെ ഭരണരംഗത്തേക്കെത്തിയത്. വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് പുരുഷ സ്ഥാനാര്‍ത്ഥികളെപ്പോലെ വോട്ട് ചോദിക്കാന്‍ സാധ്യമല്ല. ഇത്തരം വിലക്കുകളെ മറികടന്നാണ് സല്‍മയുടെ വിജയം. സൗദിയില്‍ ജനങ്ങള്‍ക്കു വോട്ട് ചെയ്യാവുന്ന തെരഞ്ഞെടുപ്പ് നടക്കുന്ന ഏക പൊതുസ്ഥാപനമാണു മുനിസിപ്പാലിറ്റി.




Sharing is Caring