സൗദിയില്‍ വാക്സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ വേണ്ട

റിയാദ്: രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർ രാജ്യത്തെത്തുമ്പോൾ ക്വാറന്റീനിൽ പോകേണ്ടതില്ലെന്നും വാക്സിൻ സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്തത് കൈയിൽ കരുതണമെന്നും സൗദി. ഫൈസർ, കൊവിഷീൽഡ്, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് സൗദി അറേബ്യ അംഗീകരിച്ച കൊവിഡ് വാക്സിനുകൾ. വാക്സിൻ സ്വീകരിക്കാത്ത വിദേശികൾ സൗദി അറേബ്യയിലെത്തുമ്പോൾ 7 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ഇന്ത്യക്കാർക്ക് നേരിട്ട് രാജ്യത്തെത്തുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിലക്ക് പിൻവലിക്കുന്ന സമയത്ത് രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് സഹായകമാകുന്ന പ്രഖ്യാപനമാണ് സൗദി അറേബ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *