സ്‌കൂള്‍ അസംബ്ലി നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി ; 13 കുട്ടികള്‍ക്ക് പരിക്ക്


കൊച്ചി : സ്‌കൂളില്‍ അസംബ്ലി നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി. 13 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കും പരിക്കേറ്റു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലാണ് സംഭവം.


മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളില്‍ അസംബ്ലി നടക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറിയത് . പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.




Sharing is Caring