സ്‌കൂള്‍ബാഗില്‍ പാമ്ബ്; വിദ്യാര്‍ഥിനി കടിയേല്‍ക്കാതെ രക്ഷപ്പെട്ടു


കോട്ടയ്ക്കല്‍: സ്കൂള്‍ബാഗില്‍ പാമ്ബിനെ കണ്ടത് പരിഭ്രാന്തിപരത്തി. തെന്നലയിലെ യു.പി. സ്കൂള്‍ വിദ്യാര്‍ഥിനി അനീഷ വള്ളിക്കാടന്റെ ബാഗിലാണ് പാമ്ബിനെ കണ്ടത്.


വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്ന്‌ സ്കൂളില്‍പോകാന്‍ ബാഗ് തുറന്നപ്പോള്‍ പാമ്ബ് പുറത്തേക്ക് ചാടുകയായിരുന്നു. അനീഷ പാമ്ബുകടിയേല്‍ക്കാതെ രക്ഷപ്പെട്ടു.


ബുധനാഴ്ച സ്കൂള്‍വിട്ടുവന്ന കുട്ടി ബാഗ് മുറിയില്‍വെച്ച്‌ കളിക്കാന്‍ പോയിരുന്നു. വീടിനകത്ത് കയറിക്കൂടിയ പാമ്ബ് ആസമയത്ത് ബാഗിലേക്ക് കയറിയതാകാനാണ് സാധ്യതയെന്ന് കുട്ടിയുടെ പിതാവ് അലവിക്കുട്ടി വള്ളിക്കാടന്‍ പറഞ്ഞു.

സംഭവമുണ്ടായപ്പോള്‍ത്തന്നെ സ്കൂളില്‍പ്പോയി അന്വേഷിച്ചിരുന്നുവെന്നും സ്കൂളില്‍വെച്ച്‌ പാമ്ബ് ബാഗില്‍ കയറാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും അലവിക്കുട്ടി പറഞ്ഞു.



Sharing is Caring