സ്വർണവില ഉയർന്നു; പവന് 80 രൂപ വർധിച്ചു


സംസ്ഥാനത്ത് സ്വർണവില ഇന്ന് ഉയർന്നു. 80 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 53,080 രൂപയിലെത്തി. ഗ്രാമിന് 10 രൂപയും വർധിച്ചിട്ടുണ്ട്. 6635 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. രണ്ടു ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. മെയ് മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു.


ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വില 53,000 രൂപയിൽ താഴെ പോയതിന് ശേഷമാണ് വീണ്ടും വിലയിൽ വർധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയർന്ന നിലയിലേക്ക് സ്വർണവില ഉയർന്നിരുന്നു.




Sharing is Caring