സ്വർണക്കടത്ത് കേസ് ;കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന ആരോപണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് തീര്‍ത്തും അടിസ്ഥാനരഹിതവും ദുരുപദിഷ്ടവുമാണെന്നും കേസ് അന്വേഷണം സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരിന്‍റെ കാര്യം അവര്‍ പറയട്ടെ. സംസ്ഥാന സര്‍ക്കാരിന്‍റെ കാര്യം താന്‍ വ്യക്തമാക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണ കള്ളക്കടത്ത് കേസ് അന്വേഷണത്തിന് തുടക്കം മുതല്‍ എല്ലാ സഹകരണവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതില്‍ മൂന്ന് അന്വേഷണ ഏജന്‍സികളും ഇതുവരെ പരാതി പറഞ്ഞിട്ടില്ല. സ്വതന്ത്രവും നീതിപൂര്‍ണവുമായ അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവന്‍ നിയമത്തിനു മുമ്ബില്‍ കൊണ്ടുവരണമെന്നതാണ് സര്‍ക്കാരിന്‍റെയും ആവശ്യം. കാരണം രാജ്യത്തിന്‍റെ സാമ്ബത്തിക സരുക്ഷിതത്വത്തിന് പോറലുണ്ടാക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *