സ്വാശ്രയ വിഷയത്തില്‍ നിയമസഭാ കവാടത്തിന് മുന്നില്‍ കഴിഞ്ഞ എട്ട് ദിവസമായി യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.വരുന്ന 17ാം തിയ്യതിവരെയുള്ള 11 ദിവസം നിയമസഭ സമ്മേളനം ചേരാത്ത സാഹചര്യത്തിലാണ് തീരുമാനം. സമരം നിയമസഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനും ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിരാഹാരമിരുന്ന എംഎല്‍എമാര്‍ക്ക് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രക്തസാക്ഷി മണ്ഡപത്തില്‍ സ്വീകരണം നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സ്വാശ്രയ സമരത്തില്‍ സര്‍ക്കാറിെന്റ കപടമുഖം തുറന്ന് കാട്ടാന്‍ പ്രതിപക്ഷത്തിന് സാധിച്ചതായി ചെന്നിത്തല പറഞ്ഞു.സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ അവസാനിക്കുന്നില്ല. ഇൗ മാസം 15, 16 തീയതികളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സര്‍ക്കാറിെന്റ വഞ്ചന തുറന്ന് കാട്ടി ജനകീയ സദസുകള്‍ സംഘടിപ്പിക്കും. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ സദസുകളില്‍ പെങ്കടുക്കും.













