സ്വാശ്രയ എന്‍ജിനിയറിങ് പ്രവേശനം: സര്‍ക്കാറും മാനേജ്‌മെന്റും തമ്മില്‍ ധാരണയായി


സ്വാശ്രയ എന്‍ജിനിയറിങ് പ്രവേശനം സംബന്ധിച്ച് സര്‍ക്കാരും സ്വാശ്രയ എന്‍ജിനിയറിംങ് മാനേജ്‌മെന്റ് അസോസിയേഷനും തമ്മില്‍ ധാരണയിലായി. സര്‍ക്കാര്‍ മുന്നോട്ടുവച്ച നിലപാട് അസോസിയേഷന്‍ അംഗീകരിക്കുകയായിരുന്നു. സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ പത്തില്‍ താഴെ മാര്‍ക്ക് കിട്ടിയവര്‍ക്ക് പ്രവേശനം നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് മാനേജ്‌മെന്റുകള്‍ അംഗീകരിക്കുകയായിരുന്നു.


സ്വാശ്രയ എന്‍ജിനിയറിങ് കോളെജ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് നടത്തിയ ചര്‍ച്ചക്കുശേഷമാണ് ഇരുവരും ധാരണയിലെത്തിയത്. പ്രവേശന പരീക്ഷ അടിസ്ഥാനമാക്കാതെ പ്ലസ്ടു യോഗ്യതയുള്ളവരില്‍നിന്ന് ഒഴിവ് വരുന്ന സീറ്റുകളിലേക്ക് പ്രവേശനം നല്‍കുന്ന കാര്യം മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരെ മാത്രമേ മാനേജ്‌മെന്റ്് സീറ്റിലും പ്രവേശിപ്പിക്കാവൂ എന്നായിരുന്നു സര്‍ക്കാറിന്റെ നിലപാട്. ഈ നിലപാടാണ് മാനേജ്‌മെന്റ് അസോസിയേഷന്‍ അംഗീകരിച്ചത്.




Sharing is Caring