സ്വാതന്ത്ര്യദിനാഘോഷം ദിവസങ്ങള്‍ അകലെ; ഡല്‍ഹിയില്‍ പോലീസ് വാഹനം മോഷണം പോയി


സ്വാതന്ത്ര്യ ദിനാഘോഷത്തിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ, പോലീസ് വാഹനം മോഷണം പോയത് ആശങ്കയുണര്‍ത്തുന്നു. ദക്ഷിണ ഡല്‍ഹി തുഗ്ലഖ് റോഡ് സ്‌റ്റേഷനിലെ ജിപ്‌സിയാണ് മോഷ്ടിക്കപ്പെട്ടത്. പോലീസ് ദ്രുതകര്‍മ സേനാ വിഭാഗത്തിന്റെതാണ് ജിപ്‌സി. പട്രോളിങ്ങിനു ശേഷം നിര്‍ത്തിയിട്ടിരുന്ന വാഹനമാണ്കാണാതായത്. സംഭവം ഇന്റലിജന്‍സ് ഏജന്‍സികളെ ഞെട്ടിച്ചിട്ടുണ്ട്. വാഹനം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. നഗരത്തില്‍ വിന്യസിച്ചിരിക്കുന്നതും ബീറ്റ് പോലീസ് ഓഫീസര്‍മാര്‍ക്കും വാഹനം തിരയാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്.പ്രദേശത്തെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്.




Sharing is Caring