തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വിഷ്ണു സോമസുന്ദരത്തിനു ജാമ്യം. എറണാകുളം സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ 17 ദിവസമായി ജയിലില്‍ കഴിയുകയാണ് പ്രതി.
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളായ വിഷ്ണുവും പ്രകാശന്‍ തമ്ബിയും ചേര്‍ന്ന് 150 കിലോയിലേറെ സ്വര്‍ണ്ണം കടത്തിയെന്നായിരുന്നു ഡിആര്‍ഐയുടെ കണ്ടെത്തല്‍.കാക്കനാട് ജയിലില്‍ വച്ച് നടന്ന ചോദ്യം ചെയ്യലില്‍ ബാലഭാസ്കറിന്‍റെ മരണശേഷമാണ് സ്വര്‍ണ്ണക്കടത്ത് തുടങ്ങിയതെന്ന് വിഷ്ണു ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു.














