‘സ്വന്തം മൂക്കിന് കീഴിൽ നടക്കുന്ന കാര്യങ്ങൾ കാണാൻ അല്ലേലും പിണറായി വിജയന് സാധിക്കുന്നില്ല’; കെ സുധാകരന്‍

സ്വന്തം മൂക്കിന് കീഴിൽ നടക്കുന്ന കാര്യങ്ങൾ കാണാൻ അല്ലേലും പിണറായി വിജയന് സാധിക്കുന്നില്ല എന്ന് സമീപകാല പ്രവർത്തനങ്ങൾ നമ്മെ പഠിപ്പിച്ചതാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കെ സുധാകരന്‍. ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാൻ പോകവെ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ വിഷയത്തില്‍ മുഖ്യമന്ത്രിയും കേരള സര്‍ക്കാരും ഇടപെടാത്തതിനെതിരെയാണ് കെ സുധാകരന്‍ വിമര്‍ശനമുന്നയിച്ചത്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും സന്യാസികളെയും അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വിശദീകരിച്ച പോസ്റ്റിന് താഴെ സിദ്ദീഖ് കാപ്പന്‍റെ ഭാര്യ മറുപടിയുമായി രംഗത്തുവന്നിരുന്നു. ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് കെ സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *