സ്വത്ത് അതിരൂപതയുടേത്; ഭീമിയിടപാടില്‍ ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

എറണാകുളം:അങ്കമാലി അതിരൂപതയുടെ വിവാദ ഭുമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കര്‍ദ്ദിനാള്‍ രാജാവല്ലെന്നും രാജ്യത്തെ നിയമങ്ങള്‍ക്ക് വിധേയനാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സ്വത്ത് അതിരൂപതയുടേതാണ് അല്ലാതെ കര്‍ദ്ദിനാളിന്റേതല്ല. അതിനാല്‍ സ്വത്ത് സ്വന്തം താല്‍പ്പര്യ പ്രകാരം കൈകാര്യം ചെയ്യാന്‍ കര്‍ദ്ദിനാളിന് അനുവാദമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭൂമിയിടപാട് വിഷയത്തില്‍ പൊലീസ് അന്വേക്ഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജ്ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.

കനോന്‍ നിയമ പ്രകാരം ഭൂമിയിടപാട് സംബന്ധിച്ച് കര്‍ദിനാളിനെതിരെ പോപ്പിനു മാത്രമേ നടപടിയെടുക്കാന്‍ അധികാരമുള്ളൂവെന്ന് ആലേഞ്ചരിയുടെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. ഈ നിലപാടിനെ കോടതി അന്നേ വിമര്‍ശച്ചിരുന്നു. അന്നും രാജ്യത്തെ നിയമവ്യവസ്ഥ കര്‍ദിനാളിനു ബാധകമല്ലേയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു

എറണാകുളം- അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് തുടങ്ങാനായി കാലടിക്കടുത്തു മറ്റുരൂല്‍ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ കടങ്ങള്‍ വീട്ടാന്‍ രൂപതയുടെ അഞ്ചു സ്ഥലങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് എറണാകുളം-അങ്കമാലി അതിരൂപതയെയും സീറോ മലബാര്‍ സഭയെ തന്നെയും സമ്മര്‍ദ്ദത്തിലാഴ്ത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *