സ്റ്റീവ് ജോബ്സിന്റെ ജോലി അപേക്ഷ ലേലത്തിന് വയ്ക്കുന്നു


കാനഡ: കമ്ബൂട്ടര്‍ ഭീമന്മാരായ ആപ്പിളിന്റെ സ്ഥപകനും ചെയര്‍മാനുമായ സ്റ്റീവ് ജോബ്സിന്റെ ജോലി അപേക്ഷ ലേലത്തിന് വയ്ക്കുന്നു. 1973ല്‍ തയ്യാറാക്കിയ ജോലി അപേക്ഷയാണ് ഇപ്പോള്‍ ലേലത്തിന് വച്ചിരിക്കുന്നത്. സ്വന്തം കമ്ബനി ആരംഭിക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തയ്യാറാക്കിയതാണ് ഈ അപേക്ഷ.


സ്വന്തം കൈപ്പടയില്‍ പേരും മേല്‍വിലാസവും തയ്യാറാക്കിയിട്ടുളള അപേക്ഷയില്‍ സ്പെഷ്യല്‍ എബിലിറ്റീസ് എന്ന കോളത്തില്‍ ഇലക്‌ട്രോണിക് ടെക്ക് അല്ലെങ്കില്‍ ഡിസൈന്‍ എന്‍ജിനിയര്‍ എന്ന് കുറിച്ചതും കാണുവാന്‍ സാധിക്കും.


ലേലത്തുകയായി 50000 ഡോളറാണി വിലയിട്ടിരിക്കുന്നത്. ബോസ്റ്റണിലെ ആര്‍. ആര്‍. ഓക്ഷന്‍ ഹൗസാണ് ഇത് ലേലത്തിന് വെച്ചിരുന്നത്. ഇതിന്റെയെല്ലാം കൂടെ സ്റ്റീവ് ഒപ്പിട്ടിരിക്കുന്ന 2001ലെ മാക് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ മാനുവല്‍, 2008ല്‍ ഐഫോണ്ഡ വില്‍പ്പന വര്‍ധിച്ചതുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാര്‍ത്താ കുറിപ്പും ലേലത്തില്‍ വച്ചിട്ടുണ്ട്. അടുത്ത മാസം എട്ടു മുതല്‍ 15 വരെയാണ് ലേലം നടക്കുന്നത്.



Sharing is Caring