ഡി.ആര്‍.എസ് വിവാദത്തില്‍ ആസ്‌ത്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തിനെതിരേ നല്‍കിയ പരാതി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പിന്‍വലിക്കും.
ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് എക്‌സിക്യൂട്ടിവ് ജെയിംസ് സതര്‍ലാന്‍ഡും രാഹുല്‍ ജോരിയും ബിസിസിഐ ആസ്ഥാനത്തു കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു ടീമിന്റെ ക്യാപ്റ്റന്‍മാരും റാഞ്ചിയില്‍ വച്ച് സംസാരിച്ചു പ്രശ്‌നം തീര്‍ക്കാന്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായി.

കഴിഞ്ഞ ദിവസം ബിസിസിഐ. ഐ.സി.സിക്ക് ഔദ്യോഗികമായി പരാതി നല്‍കിയിരുന്നു. സംഭവത്തിന്റെ തെളിവിനായി മത്സരത്തിന്റെ വീഡിയോ ടേപ്പടക്കം ബി.സി.സി.ഐ സമര്‍പ്പിച്ചിരുന്നു.
രണ്ടാം ടെസ്റ്റിനിടെ പുറത്തായിട്ടും ഡി.ആര്‍.എസ് വേണമോയെന്നു ഡ്രസിങ് റൂമിലേക്ക് നോക്കി ചോദിച്ച സ്മിത്തിന്റെ നടപടിയാണ് വിവാദമായത്.












