സ്പെയിനിലെ രണ്ടാം ഡിവിഷന്‍ ക്ലബ് വാങ്ങാനൊരുങ്ങി ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ. സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് റയല്‍ വല്ലാഡലൈഡ് എന്ന ടീമിനെ സ്വന്തമാക്കാനാണ് റൊണാള്‍ഡോ ശ്രമിക്കുന്നത്. രണ്ടു തവണ ലോക ചാമ്ബ്യനായ റൊണാള്‍ഡോ 2011ലാണ് ഫുട്ബോളില്‍ നിന്നും വിടവാങ്ങിയത്.മുപ്പത് മില്യണ്‍ യൂറോയ്ക്കാണ് ക്ലബ്ബിനെ സ്വന്തമാക്കാന്‍ റൊണാള്‍ഡോ ശ്രമിക്കുന്നത്.












