രാജ്യത്ത് വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍ നേരിടാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് ബിജെപി എംപി പൂനം മഹാജന്. താന്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ ഒട്ടുമിക്ക സ്ത്രീകള്‍ക്കും ഏതെങ്കിലുമൊരുതരത്തില്‍ പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. അഹമ്മദാബാദില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കാമ്ബസില്‍ നടന്ന റെഡ് ബ്രിക്സ് ഉച്ചകോടിക്കിടെയാണ് അവര്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
സ്ത്രീകളിലെ അപകര്‍ഷതയാണ് ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം. രാഷ്ട്രീയ രംഗത്ത് സ്ത്രീകള്‍ക്ക് ശോഭിക്കണമെങ്കില്‍ അവള്‍ക്ക് അസാധാരണമായ കഴിവുകള്‍ വേണം. സ്ത്രീകള്‍ക്ക് സാധ്യമാകാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ച രാജ്യമാണ് നമ്മുടെ ഇന്ത്യയെന്നകാര്യം എല്ലാവരും ഓര്‍ക്കണമെന്നും മഹാജന് പറഞ്ഞു.

പ്രസിഡന്റ്, പ്രതിരോധമന്ത്രി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിങ്ങനെയുള്ള സുപ്രധാനപദങ്ങളിലെല്ലാം സ്ത്രീ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന കാര്യം സ്ത്രീകള്‍ ഓര്‍ക്കണമെന്നും സ്ത്രീ സമൂഹം ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതിക്രമത്തിനു മുതിരുന്നവരെ നേരിടാനുള്ള മനക്കരുത്ത് സ്ത്രീകള്‍ ആര്‍ജിക്കണമെന്നും പൂനം മഹാജന് കൂട്ടിച്ചേര്‍ത്തു.












