സ്കൂള്‍ ബസുകളില്‍ ഇനി മുതല്‍ ജി.പി.എസ് സംവിധാനം


തിരുവനന്തപുരം: വരുന്ന അദ്ധ്യയനവര്‍ഷം മുതല്‍ എല്ലാ സ്കൂള്‍ ബസുകള്‍ക്കും ജി.പി.എസ് നിര്‍ബന്ധമാക്കി ഉത്തരവിറക്കിയെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. നിയമസഭയില്‍ അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.


സ്കൂള്‍ വാഹനങ്ങള്‍ക്ക് മഞ്ഞനിറം നിര്‍ബന്ധമാക്കിയത് തുടരും. നിയമലംഘനം കണ്ടെത്താന്‍ പൊലീസും മോട്ടോര്‍വാഹനവകുപ്പും സംയുക്തമായി പരിശോധന നടത്തും. അനധികൃത വാഹനങ്ങളില്‍ കുട്ടികളെ സ്കൂളിലേക്കയയ്ക്കുന്ന രക്ഷിതാക്കള്‍ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം.


ജോയിന്റ് ആര്‍.ടി.ഒമാരുടെ നേതൃത്വത്തില്‍ സ്കൂളുകളില്‍ അദ്ധ്യാപകര്‍ നോഡല്‍ ഓഫീസര്‍മാരായി സമിതിയുണ്ടാക്കിയിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ളവരെയേ ഡ്രൈവര്‍മാരാക്കാവൂ, ഡോര്‍ അറ്റന്‍ഡര്‍മാരെ നിയമിക്കണം എന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring