സ്കൂളുകള്‍ക്ക് സമീപം ലഹരി വസ്തുക്കള്‍ വിറ്റ രണ്ട് പേര്‍ അറസ്റ്റിൽ : വിവരം കൈമാറിയത് വിദ്യാര്‍ത്ഥികള്‍


തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്കൂള്‍ പരിസരങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ വിറ്റ രണ്ട് പേരെ പൊലീസ് പിടികൂടി.സ്കൂള്‍ പരിസരങ്ങളില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ തുടച്ച്‌ നീക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് കല്ലമ്ബലം പൊലീസ് നടപ്പിലാക്കിയ ഓപ്പറേഷന്‍ സ്റ്റുഡന്‍സ് സേഫ് പദ്ധതിയുടെ ഭാഗമായാണ് നടപടി.പറക്കുളം ജിഎച്ച്‌എസ്‌എസിന് സമീപം കട നടത്തിവന്ന അഖില്‍ (23), ചിറ്റായിക്കോട് സ്വദേശിയായ ബാബു (60) എന്നിവരെയാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്.


സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച്‌ കല്ലമ്ബലം പൊലീസ് ഇന്‍സ്പെക്ടര്‍ അനൂപ് ആര്‍ ചന്ദ്രന്‍, സബ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാര്‍ വി സി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ 250 ഓളം പാക്കറ്റ് ചൈനി ഖൈനി, 50 ഓളം പാക്കറ്റ് ശംഭു, നൂറോളം പാക്കറ്റ് സിഗററ്റ്, ബീഡി എന്നിവ പിടിച്ചെടുത്തു.




Sharing is Caring