പൊലീസ് കസ്റ്റഡിയില്‍ മരിച്ച പ്രതി രാജ്കുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നുവെന്ന് അമ്മ

ഇടുക്കി നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്ന പ്രതി രാജ്കുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ പല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നുവെന്ന് അമ്മ കസ്തൂരി പറഞ്ഞു . തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പൊലീസ് രാജ്കുമാറിനെ മര്‍ദിച്ചിരുന്നുവെന്നും കസ്തൂരി പറഞ്ഞു. രാജ്കുമാറിന്റെ ആരോഗ്യ നില മോശമായിരുന്നുവെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചതായും ആക്ഷേപമുണ്ട്. രണ്ട് തവണ ഇടുക്കി എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *