സോളാര്‍ പീഡന പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളി


വിവാദമായ സോളാര്‍ പീഡന പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളി. ലൈംഗിക പീഡന പരാതിയില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ടിനെതിരേ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ഇതോടെ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.


കേസില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് സിബിഐ മുന്‍പ് കണ്ടെത്തിയിരുന്നു.പരാതിക്കാരിയുടെ വാദം കേട്ടതിനു ശേഷമാണ് കോടതി സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ചത്. 2012 സെപ്റ്റംബര്‍ 19ന് വൈകുന്നേരം 4ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ പീഡനം നടന്നതായി ആരോപിച്ച ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു.




Sharing is Caring