സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി


തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്തതിന് പിന്നാലെ നിയമസഭാ വെബ്‌സൈറ്റ് നിശ്ചലമായി. ആളുകള്‍ കൂട്ടത്തോടെ വെബ്‌സൈറ്റില്‍ കയറിയപ്പോള്‍ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും നിലയ്ക്കുകയായിരുന്നു. നാലു വാല്യങ്ങളിലായി 1,073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വച്ചത്. അതോടൊപ്പം റിപ്പോര്‍ട്ട് വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കുകയായിരുന്നു. ഇംഗ്ലിഷിലുള്ള നാലുഭാഗങ്ങളാണ് ആദ്യം പ്രസിദ്ധീകരിച്ചത്. സഭാ സമ്മേളനം തീര്‍ന്ന് ഏറെ കഴിഞ്ഞാണ് മലയാളം പരിഭാഷ സൈറ്റില്‍ ചേര്‍ത്തത്. ഇതിന്റെ അറിയിപ്പ് വന്നതും സൈറ്റില്‍ ആളുകള്‍ കൂട്ടത്തോടെ വെബ്‌സൈറ്റില്‍ കയറുകയായിരുന്നു.


 




Sharing is Caring