സോളാര്‍ കമ്മീഷന്‍ തിരുത്തലുകള്‍ വരുത്തി: ചെന്നിത്തല


തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം, ഒരു ഉദ്യോഗസ്ഥനെ ശിവരാജന്റെ വീട്ടിലേക്ക് അയച്ചത് എന്തിനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.


അമ്പതു വര്‍ഷത്തെ നിയമസഭാ പാരമ്പര്യമുള്ള ഉമ്മന്‍ ചാണ്ടിയെ പോലെയൊരു നേതാവിനെതിരെ ലൈംഗികാരോപണത്തില്‍ കേസെടുക്കാനുള്ള തീരുമാനത്തെ അംഗീകരിക്കാനാവില്ല. ഇതിനെ നിയമപരമായി നേരിടുമെന്നും ഓലപ്പാമ്പു കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ പ്രതികാരമായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു




Sharing is Caring